കര കവിഞ്ഞൊഴുകി പുഴ : അമ്പലക്കടവിൽ നിരവധി കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീതിയിൽ
1582283
Friday, August 8, 2025 6:23 AM IST
കാളികാവ്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ പുഴ കരകവിഞ്ഞൊഴുകിയതോടെ അമ്പലക്കടവിൽ നിരവധി കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീതിയിലായി. സംരക്ഷണഭിത്തികെട്ടി വീടുകൾ സുരക്ഷിതമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പറമ്പാടൻ ജബ്ബാർ, കീരി മുസ്തഫ, പോക്കാവിൽ സാജിത, പട്ടിക്കാടൻ ഹംസ, വെള്ളമുണ്ട അസീസ്, എന്നിവരുടെ വീടുകളാണ് അപകട ഭീഷണിയിലായി നിൽക്കുന്നത്. പുഴ കരകവിഞ്ഞൊഴുകിയതോടെ ഇവരുടെ വീടുകളുടെ മുറ്റംവരെ മലവെള്ളമെത്തി.
പുഴയുടെ വശം വലിയ തോതിൽ ഇടിഞ്ഞിട്ടുമുണ്ട്. വീടിന്റെ തറയുടെ മുകളിൽ വരെ വെള്ളം എത്തിയതോടെ വീടുകൾ ഇടിഞ്ഞുവീഴുമെന്ന അവസ്ഥയിലാണ്. മഴക്കാലമായാൽ രാത്രി സ്വസ്ഥമായി ഉറങ്ങാൻ കഴിയാതെ ഭീതിയിലാണ് ഇവിടത്തെ കുടുംബങ്ങൾ കഴിയുന്നത്.