ഐസിഎആറും ജെംസ് കോളജും ധാരണാപത്രം ഒപ്പുവച്ചു
1582279
Friday, August 8, 2025 6:15 AM IST
രാമപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ഐസിഎആറും (കോഴിക്കോട്) ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജും (രാമപുരം- മലപ്പുറം) തമ്മിൽ ഗവേഷണ-അക്കാദമിക് സഹകരണത്തിനായി ധാരണാപത്രം ഒപ്പുവച്ചു. കോഴിക്കോട്ടുവച്ച് നടന്ന ചടങ്ങിലാണ് ഇരു സ്ഥാപനങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
വിദ്യാർഥികൾക്ക് മിനി പ്രോജക്ടുകൾ, ഹ്രസ്വകാല പരിശീലന പരിപാടികൾ, സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ നടത്താൻ ഈ സഹകരണം ലക്ഷ്യമിടുന്നു. ഇതുകൂടാതെ, ഇരു സ്ഥാപനങ്ങളും സംയുക്തമായി കോഴ്സുകൾ, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കുകയും അക്കാദമിക് പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുകയും ചെയ്യും. അഞ്ച് വർഷത്തേക്കാണ് ഈ ധാരണാപത്രത്തിന് കാലാവധിയുള്ളത്.
ഐസിഎആർ ഡയറക്ടർ ഡോ. ആർ. ദിനേഷ്, പ്രിൻസിപ്പൽ സയന്റിസ്റ്റുകളായ ഡോ. ടി. ഇ. ഷീജ, ഡോ. ഈശ്വര ഭട്ട്, ശാസ്ത്രജ്ഞ ഡോ. ആർ. ശിവരഞ്ജനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജെംസ് കോളേജിനെ പ്രതിനിധീകരിച്ച് വൈസ് ചെയർമാൻ എം. വാസുദേവൻ, അക്കാദമിക് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. ബാലഗോപാലൻ ഉണ്ണി, പ്രിൻസിപ്പൽ ഡോ. നവീൻ മോഹൻ എന്നിവരും സന്നിഹിതരായിരുന്നു.