മഴക്കാല സെവൻസിൽ കോസ്കോ അരിപ്ര ജേതാക്കൾ
1582504
Saturday, August 9, 2025 5:43 AM IST
മങ്കട: മങ്കട ഗവണ്മെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മങ്കട ഇൻഡിപെൻഡന്റ് സോക്കർ ക്ലബ് സംഘടിപ്പിച്ച മഴക്കാല സെവൻസ് ഫുട്ബോളിൽ കോസ്കോ അരിപ്ര ജേതാക്കളായി. ഫൈനലിൽ പോത്ത്പൂട്ട് കൂട്ടായ്മ ചേരിയത്തെയാണ് പരാജയപ്പെടുത്തിയത്.
സമാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.അസ്ഗർ അലി, മങ്കട സിഐ അശ്വിത് എസ്. കാരൻമയിൽ, വാർഡ് അംഗം കളത്തിൽ മുസ്തഫ, പി.ടി.ഗ്രൂപ്പ് ചെയർമാൻ പി.ടി. ഇർഷാദ്, ടൂർണമെന്റ് കമ്മിറ്റി ജനറൽ കണ്‍വീനർ ഷാജി ആലങ്ങാടൻ, സുരേന്ദ്രൻ മങ്കട, ക്ലബ് സെക്രട്ടറി യു.പി. നൗഷാദ്, എസ്ഐ ഷാജഹാൻ,
ക്ലബ് പ്രവാസി കൂട്ടായ്മ ഭാരവാഹികളായ സജിത്ത് റഹ്മാൻ, സി.പി.നാസർ, അൽ ഹിലാൽ ക്ലബ് പരിശീലകൻ ജിഷാർ മോൻ, എം. സൈതാലി, പി. അഭിരാം എന്നിവർ പ്രസംഗിച്ചു. സമദ് മങ്കട, ബാബു ആലങ്ങാടൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
ടൂർണമെന്റിന്റെ ലാഭവിഹിതത്തിൽ നിന്ന് തിരൂർക്കാട് സ്വദേശിയായ യുവാവിനുളള സഹായധനം ചടങ്ങിൽ കൈമാറി. ടൂർണമെന്റ് ഒരുമാസം നീണ്ടു നിന്നു.