സംസ്ഥാന സ്കൂൾ കലോത്സവം: പുത്തൻ പ്രചരണ രീതികളുമായി പബ്ലിസിറ്റി കമ്മിറ്റി
1245896
Monday, December 5, 2022 12:42 AM IST
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട് വൈവിധ്യമാർന്ന പ്രചരണ പ്രവർത്തനങ്ങൾക്ക് പബ്ലിസിറ്റി കമ്മിറ്റി രൂപം നൽകി.
പ്രചരണ പരിപാടികളുടെ ഭാഗമായി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുടെ സഹകരണത്തോടെ കലോത്സവ സന്ദേശം ജനങ്ങളിലെത്തിക്കാൻ യോഗം തീരുമാനിച്ചു.
സ്ട്രീറ്റ് ഫെസ്റ്റിവൽ, കാലോത്സവ വണ്ടി, തുടങ്ങിയ പരിപാടികൾ സന്ദേശം പൊതുജനങ്ങളിലെത്തിക്കാൻ പ്രയോജനപ്പെടുമെന്ന് യോഗം വിലയിരുത്തി. വിദ്യാര്‍ഥികളെയും ചിത്രകലാ അധ്യാപകരെയും ഉപയോഗപ്പെടുത്തിക്കൊണ്ട് നഗരത്തില്‍ ‘കൊട്ടും വരയും' പരിപാടി സംഘടിപ്പിക്കും.
നഗര പാതകൾ ദീപാലംകൃതമാക്കാൻ വ്യാപാര - വാണിജ്യ സമൂഹത്തിന്റെ സഹകരണം തേടും. മാധ്യമങ്ങളുടെ സഹകരണത്തോടെ നൂതന രീതിയിലുള്ള പ്രചരണ പരിപാടി നടപ്പാക്കും.
പ്രചാരണപരിപാടികൾ നടത്താൻ ആവശ്യമായ സബ് കമ്മിറ്റികളും യോഗത്തിൽ രൂപീകരിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എം. സച്ചിൻദേവ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.
പി. സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, കൺവീനർ പി.എം മുഹമ്മദലി, കെ. പ്രദീപ് കുമാർ, ടോമി മണിമല, കെ.കെ. ശ്രീഷു, പി.കെ.എം. ഹിബത്തുള്ള, കെ.കെ. സുബൈർ, കെ. രാഗേഷ്, ടി.കെ. ജുമാൻ, കെ.കെ. സൈനുദ്ധീൻ, കെ. ഹസൻകോയ എന്നിവർ പങ്കെടുത്തു.