ഭരണഘടനാ അട്ടിമറിക്കെതിരേ പ്രതിരോധം തീര്‍ക്കുമെന്ന്
1246436
Tuesday, December 6, 2022 11:46 PM IST
താമരശേരി: ഭരണഘടനയുടെ ലക്ഷ്യവും അവകാശവും കാറ്റില്‍ പറത്തി സാമ്പത്തിക സംവരണം എന്ന പേരില്‍ ഭരണഘടന അട്ടിമറിച്ച് സവര്‍ണ്ണ മോധാവിത്വം അരക്കിട്ടുറപ്പിക്കാനുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും സവര്‍ണ്ണ ഫാസിസ്റ്റുകളുടേയും ശ്രമങ്ങള്‍ക്കെതിരേ ദളിത് പിന്നോക്ക നിര കെട്ടിപ്പടുത്ത് ശക്തിയായ പ്രതിരോധം തീര്‍ക്കുമെന്ന് കേരള പട്ടികജാതി-വര്‍ഗ ഐക്യ വേദി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. ഗോവിന്ദന് വെളിമണ്ണ പറഞ്ഞു.
ഡോ.ബി.ആർ. അബേദ്കര് 66 ാം പരിനിര്‍വ്വാണ ദിനത്തില്‍ അബേദ്കര് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത് സാമ്പത്തിക സംവരണമല്ല. മറിച്ച് ജാതീയമായ ഉച്ചനീചത്വവും സാമൂഹികമായി പിന്നോക്കാവസ്ഥയുമാണ് സംവരണത്തിന് അടിസ്ഥാനം. സാമൂഹികമായി പിന്തള്ളപ്പെട്ട ഒരു വിഭാഗം ജനതയെ ഭരണ, സാമൂഹിക പുരോഗതിയില്‍ പങ്കാളികളാക്കുക എന്നതാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്.
അത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മാര്‍ഗമല്ല.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വര്‍ക്ക് ഭരണഘടന അട്ടിമറിച്ച് സംവരണം നല്കുയല്ല വേണ്ടത്. അവരുടെ പുരോഗതിയ്ക്ക് അടിസ്ഥാനപരമായ ക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് വേണ്ടതെന്നും പി.ഗോവിന്ദന് പറഞ്ഞു. വിജയന് ചോലക്കര അധ്യക്ഷത വഹിച്ചു.
വിജയന് പുതുപ്പാടി, പ്രിനേഷ് മഞ്ഞോറമ്മല്‍ ബിജുമോന്, രാജന് അടിവാരം, രാജന് പുതുപ്പാടി, ജാനു കോടഞ്ചേരി, പി.പി.ഷൈനി, ശ്രീമതി മടവൂര്‍, സുജാത വള്ള്യാട്, ഗിരിജ, ശശികല, ലീല, യു. ശ്രീധരന്, പി.പി.ബാബു എന്നിവര്‍ പ്രസംഗിച്ചു.