മലയാളി യുവാവ് റിയാദിൽ അന്തരിച്ചു
1262486
Friday, January 27, 2023 10:33 PM IST
കോഴിക്കോട്: മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. വടകര കല്ലാമല സ്വദേശി റിഗീഷ് കണവയിൽ (38) ആണ് മരിച്ചത്. റിയാദിൽ അറബ്കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു.
ബുധനാഴ്ച്ച പുലർച്ചെ അഞ്ചിനായിരുന്നു മരണം. റിയാദ് ഖലീജിൽ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. റിയാദിൽ അൽഖലീജ് മെഡിക്കൽ ക്ലിനിക്കിൽ നഴ്സായിരുന്ന പ്രഭാവതിയാണ് ഭാര്യ. അച്ഛൻ: രാജൻ കണവയിൽ, അമ്മ: ഗീത. മക്കൾ: റിത്വിൻ, ആര്യൻ, ധീരവ്.