സർക്കാരിനെതിരെയുള്ള പ്രക്ഷോഭം; യുഡിഎഫ് പദയാത്ര നടത്തും
1338448
Tuesday, September 26, 2023 1:25 AM IST
കണ്ണൂർ: സർക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒക്ടോബർ പത്തു മുതൽ 15 വരെയുള്ള തീയതികളിലായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ദ്വിദിന പദയാത്രകൾ നടത്തൻ യുഡിഎഫ് ജില്ലാ കമ്മറ്റി അംഗങ്ങൾ, മണ്ഡലം ചെയർമാൻ, കൺവീനർമാർ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. ക്രമസമാധാന തകർച്ച, വിലക്കയറ്റം, കർഷകരോട് കാണിക്കുന്ന അനീതി, ഉന്നത വിദ്യാഭ്യാസരംഗത്തെ തകർച്ച തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ് പദയാത്രകൾ നടത്തുക. യോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎൽഎ. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്, ജനറൽ കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി എന്നിവർ പ്രസംഗിച്ചു. പദയാത്രയുടെ മുന്നോടിയായി 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും നേതൃയോഗങ്ങൾ ചേരാനും തീരുമാനിച്ചു.