ഇരിട്ടി: റബർ മാർക്കറ്റിംഗ് ഫെഡറേഷൻ മാനേജർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. എറണാകുളം റബർ മാർക്കറ്റിംഗ് ഫെഡറേഷൻ മാർക്കറ്റിംഗ് വിഭാഗം ഡെപ്യൂട്ടി മാനേജർ ഇരിട്ടി തന്തോട് ചാവറ നഗറിലെ പരുവനാനിക്കൽ പി.പി. ജോർജ് (57) ആണ് എറണാകുളത്ത് താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്കു വീണ് തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ജോർജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരിട്ടി തന്തോട് പ്രവർത്തിച്ചിരുന്ന റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ഡിപ്പോ മാനേജരായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ജീന (മുഖ്യാധ്യാപിക, കല്ലുവയൽ, സെന്റ് ആന്റണീസ് എൽപി സ്കൂൾ). മക്കൾ: റോൺ ജോർജ് (വിദ്യാർഥി, ജർമനി), ഡോൺ ജോർജ് (സിഎ വിദ്യാർഥി). സഹോദരങ്ങൾ: അപ്പച്ചൻ, ബേബി, ജോസ് (മൂവരും മാലോം), ആന്റോ (തളിപ്പറമ്പ്), സണ്ണി (പാലാ), ജോയൽ (പരപ്പ), സിസ്റ്റർ പുഷ്പ (ജാർഖണ്ഡ്), ചിന്നമ്മ കപ്പലുമാക്കൽ (കുറവിലങ്ങാട്), പരേതയായ മേരി ജോൺ (ചേർപ്പുങ്കൽ). സംസ്കാരം നാളെ രാവിലെ 11ന് ഇരിട്ടി സെന്റ് ജോസഫ് പള്ളിയിൽ നടക്കും.