യുവജനങ്ങൾ യഥാർഥ സന്തോഷം അന്വേഷിക്കണം: മാർ പാംപ്ലാനി
1373847
Monday, November 27, 2023 4:15 AM IST
രത്നഗിരി: യുവജനങ്ങൾ ലഹരിയിലും മറ്റു തിന്മകളിലുമല്ല സന്തോഷം അന്വേഷിക്കേണ്ടതെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. അവർ കണ്ടെത്തേണ്ട യഥാർഥ സന്തോഷം നസ്രായനായ യേശുവാണെന്നും മാതാപിതാക്കളും ഗുരുഭൂതരും തിരുസഭയുമാകുന്ന വേരുകളെ കുട്ടികൾ മറക്കരുതെന്നും ആർച്ച്ബിഷപ് ഓർമിപ്പിച്ചു.
രത്നഗിരി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ ഓഡിറ്റോറിയത്തിൽ തലശേരി അതിരൂപതയിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ സംഗമം 'സോൾട്ട് 2023' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾ ഇന്ന് അഭിമുഖീകരിക്കുന്ന വ്യത്യസ്ത പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഫാ. അഖിൽ മുക്കുഴി, ജോബി ജോൺ മൂലയിൽ എന്നിവർ നൽകി. ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ ഫാ. മാത്യു ചെല്ലങ്കോട്ട് കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. തലശേരി അതിരൂപത വിശ്വാസപരിശീലന ഡയറക്ടർ റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ, രത്നഗിരി സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ റോയിച്ചൻ കാവനടിയിൽ എന്നിവർ പ്രസംഗിച്ചു.
അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, രത്നഗിരി ഇടവക വികാരി ഫാ. സ്കറിയ പൂവത്താനിക്കുന്നേൽ, ഫാ. ജോസഫ് മടപ്പാംതോട്ടുകുന്നേൽ, ലൈസൻ മാവുങ്കൽ, തോമസ് താഴത്തേൽ, ജോയി കുരിശുകുന്നേൽ, ഉണ്ണി പാണ്ടിയാമ്മാക്കൽ, ജോയി പെരുമാലിൽ, ജോളി പുന്നക്കുഴി, ബെന്നി കൂട്ടിയാനിക്കൽ, ജോൺസൺ നെടുംപുറത്ത്, സെബാസ്റ്റ്യൻ വെള്ളവള്ളിയിൽ, എബി ഉപ്പാംതടത്തിൽ, അബിൻ പനച്ചിയിൽ, അമൽ ഉപ്പാംതടത്തിൽ, സിസ്റ്റർ റോസിലിയ കുര്യൻ എൻഎസ്, സിസ്റ്റർ ആൻസി കുര്യൻ എൻഎസ്, സിസ്റ്റർ ലിനി തെരേസ് എൻഎസ്, സിസ്റ്റർ ടെസിൻ ഫ്രാൻസിസ് എൻഎസ്, ബ്രദർ ആൽബർട്ട് വാളുവെട്ടിക്കൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. വിവിധ കലാപരിപാടികൾ സംഗമത്തിന് ഉണർവ് നൽകി. കണ്ണൂർ ജില്ലയിലെ ചെമ്പേരി മേഖലയിൽ നിന്നുള്ള 700 ഓളം വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു.