ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ സ​മ്മേ​ള​നം: പൊ​തു​സ​മ്മേ​ള​നം ഇ​ന്ന്
Monday, November 27, 2023 4:15 AM IST
ക​ണ്ണൂ​ര്‍: ഐ​എ​ന്‍​ടി​യു​സി ക​ണ്ണൂ​ര്‍ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ക​ണ്ണൂ​രി​ൽ തു​ട​ക്ക​മാ​യി.പ​യ്യാ​മ്പ​ല​ത്തെ കെ. ​സു​രേ​ന്ദ്ര​ന്‍ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നും ഇ​ന്ന​ലെ ആ​രം​ഭി​ച്ച ദീ​പ​ശി​ഖ പ​താ​ക കൊ​ടി​മ​ര ജാ​ഥ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തുടർന്ന് സ​മ്മേ​ള​ന വേ​ദി​യാ​യ സ്റ്റേ​ഡി​യം കോ​ര്‍​ണ​റി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് ജോ​ര്‍​ജ് പ്ലാ​ത്തോ​ട്ടം പ​താ​ക ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് ര​ണ്ട് ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്.

ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ​എ​ന്‍​ടി​യു​സി തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഹാ റാ​ലി ന​ട​ക്കും. ഉ​ച്ച തി​രി​ഞ്ഞ് വി​ള​ക്കും ത​റ മൈ​താ​ന പ​രി​സ​ര​ത്ത് നി​ന്നും ആ​രം​ഭി​ക്കു​ന്ന റാ​ലി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡ്, മു​നീ​ശ്വ​ര​ന്‍ കോ​വി​ല്‍ വ​ഴി സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.