ചെമ്പേരി: മണ്ണംകുണ്ടിലെ ലാസലെറ്റ് മരിയൻ ഭവനിൽ പരിശുദ്ധ ലാസലെറ്റ് മാതാവിന്റെ നൂറ്റിയെഴുപത്തൊമ്പതാമത് പ്രത്യക്ഷ തിരുനാളിന് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കൊടിയേറ്റി. തുടർന്ന് നൊവേന, വിശുദ്ധ കുർബാന എന്നിവയ്ക്ക് ഫാ. ചെറിയാൻ ചെമ്പകശേരിൽ കാർമികത്വം വഹിച്ചു.
18 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ജപമാല പ്രാർഥന, നൊവേന, വിശുദ്ധ കുർബാന എന്നിവയുണ്ടായിരിക്കും. വിവിധ ദിവസങ്ങളിലെ തിരുനാൾ തിരുക്കർമങ്ങൾക്ക് ഫാ. സനീഷ് പൂവത്തിങ്കൽ, ഫാ. ലിബിൻ തോമസ് ഏഴുപറയിൽ, ഫാ. പോൾ വള്ളോപ്പിള്ളി, ഫാ. ഷാരോൺ പാറത്താഴെ, ഫാ. ജെസ്ബിൻ പുലവേലിൽ, ഫാ. ജോസഫ് പുതുമന, ഫാ. അനൂപ് മാഞ്ചിറയിൽ എന്നിവർ നേതൃത്വം നൽകും. പ്രധാന തിരുനാൾ ദിനമായ 19ന് വൈകുന്നേരം 4.45 ന് നൊവേനയ്ക്ക് ശേഷം ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും.