യെച്ചൂരിയുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചനം
1453159
Saturday, September 14, 2024 1:44 AM IST
തളിപ്പറമ്പ്: സിപിഎംഅഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് തളിപ്പറമ്പിൽ സർവകക്ഷി അനുശോചനയോഗം ചേർന്നു. ബസ് സ്റ്റാൻഡിന് സമീപം നടന്ന അനുശോചനയോഗം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വേലിക്കാത്ത് രാഘവൻ, ടി.ആർ. മോഹൻദാസ്, മുഹമ്മദ് ഇഖ്ബാൽ, രമേശൻ ചെങ്ങുനി, ടി.എസ്. ജയിംസ്, പി.എം. മധുസൂദനൻ, പി.പി. വിനോദ്കുമാർ, മീത്തൽ കരുണാകരൻ, ജോജി ആനിത്തോട്ടം, പി.കെ. വേണുഗോപാൽ, സി. വത്സൻ, കെ. അഷറഫ്, എൻ.വി. കുഞ്ഞിരാമൻ, കെ. സന്തോഷ്, പി. മുകുന്ദൻ, പി.കെ. മുജീബ് റഹ്മാൻ, കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ശ്രീകണ്ഠപുരം: സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ശ്രീകണ്ഠപുരത്ത് മൗനജാഥയും സർവകക്ഷിയോഗവും നടത്തി. സിപിഎം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗം എം. സി. ഹരിദാസൻ അധ്യക്ഷത. മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. ഫിലോമിന, പി. വി. ഗോപിനാഥ്, ഇ.വി. രാമകൃഷ്ണൻ, പി.കെ. മധുസുദനൻ, പി.കെ. സലാവുദ്ദീൻ, പി.പി. രാജേഷ്, ഹമീദ് ചെങ്ങളായി, പി. കുഞ്ഞിക്കണ്ണൻ, കെ.പി. ഗംഗാധരൻ, എം. വേലായുധൻ, ടി.കെ. സുലേഖ എന്നിവർ പ്രസംഗിച്ചു.