ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ 21 സ്വാശ്രയ ഗ്രൂപ്പുകൾ നടത്തിയ ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.പി. അബ്ദുറഹ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. മൈമൂനത്ത്, അജ്മൽ, വിവിധ സ്വാശ്രയ ഗ്രൂപ്പ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.