ഗാന്ധിസ്മൃതി സായം സംഗമം ഇന്ന്
1458478
Wednesday, October 2, 2024 8:36 AM IST
ആലക്കോട്: കെസിബിസി, മദ്യ-ലഹരി വിരുദ്ധ സമിതി തലശേരി അതിരൂപതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതി സായം സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം നാലിന് ആലക്കോട് ടൗണിൽ ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും നടക്കും.
തലശേരി അതിരൂപത ഡയറക്ടർ ലെ അപ്പൊസ്റ്റോലേറ്റ് റവ.ഡോ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്യും. ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.ആന്റണി പുന്നൂർ അധ്യക്ഷത വഹിക്കും.ഫാ. തോമസ് വട്ടംകാട്ട്, ഫാ. ജോയി മഠത്തിമ്യാലിൽ, ഫാ.ജോസഫ്പൂവത്തോലിൽ, ജോസ് ചാരച്ചേരിൽ, ടോമി വെട്ടിക്കാട്ട് , ആലക്കോട് സി ഐ മഹേഷ് കെ. നായർ, സിസ്റ്റർ ജോസ് മരിയ സിഎംസി,ഷിനോ പാറയ്ക്കൽ,ബേബി ചേരോലിക്കൽ എന്നിവർ പ്രസംഗിക്കും. ആലക്കോട്, മേരിഗിരി, വായാട്ടുപറമ്പ് ഫൊറോനകളിൽ നിന്നുള്ളവരാണ് റാലിയിൽ പങ്കെടുക്കും.