പേരയം കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി ഉദ്ഘാടനം നാളെ
1261922
Tuesday, January 24, 2023 11:41 PM IST
കുണ്ടറ: പേരയം കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സായാഹ്ന - ഒപി സൗകര്യങ്ങൾ ആരംഭിക്കുമെന്ന് പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര അറിയിച്ചു.
ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കുമ്പളം ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ പി.സി.വിഷ്ണുനാഥ് എംഎൽഎ നിർവഹിക്കും. ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് അധികൃതരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുക്കും.
നിലവിൽ രാവിലെ മുതൽ ഉച്ചവരെ ഉണ്ടായിരുന്ന ഒപി ഇനി മുതൽ വൈകുന്നേരം ആറു വരെ ഉണ്ടായിരിക്കും. പുതുതായി ഞായറാഴ്ച ദിവസവും ഉച്ചയ്ക്ക് 1.30. വരെ ഒപി സൗകര്യം ഉണ്ടായിരിക്കും. ഇതിലേക്കായി പഞ്ചായത്തിന്റെ പ്രത്യേക ഫണ്ട് വകയിരുത്തി ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
എൻ.കെ.പ്രേമചന്ദ്രൻ എംപി പ്രാദേശിക വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ച് ആംബുലൻസും അനുവദിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ആംബുലൻസ് സേവനം ലഭിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര അറിയിച്ചു.