സെമിനാർ സംഘടിപ്പിച്ചു
1262800
Saturday, January 28, 2023 10:42 PM IST
ചവറ : ശങ്കരമംഗലം സർക്കാർ ഗവ. ഗേൾസ് ഹൈസ്കൂളിൽ ചവറ ഉപജില്ലയിലെ മൂന്നു വിദ്യാലങ്ങളിലെ ജെ ആർ സി കേഡറ്റുകൾക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ചവറ സർക്കാർ ഗേൾസ് ഹൈസ്കൂൾ, ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂൾ, ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ജെആർസി കേഡറ്റുകളാണ് പങ്കെടുത്തത് . ഗേൾസ് ഹൈസ്കൂളിലെ പ്രഥമാധ്യാപിക ശോഭ റ്റി ഡി ചടങ്ങിൽ അധ്യക്ഷയായി. യോഗത്തിൽ ചവറ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആർ. മദൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ട്രാഫിക് നിയമങ്ങളെയും റോഡ് സുരക്ഷയെയും പറ്റിയുള്ള ബോധവത്കരണ ക്ലാസും സബ് ഇൻസ്പെക്ടർ നടത്തി. ഡോ. ഷാഹിദ് ഫസ്റ്റ് എയ്ഡിന്റെ ക്ലാസുകൾ ഡെമോ പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. ചടങ്ങിൽ ചവറ സി എച് സി യിലെ സിവിൽ സർജൻ ഡോ. ശശി, ചവറ ജി എച്ച് എസ് എസിലെ പ്രഥമാധ്യാപിക അനിത റ്റി കെ, ശശി കന്നിക്കാവ്, സിന്ധു എസ്, എസ് രാജേന്ദ്രൻ, രാജലക്ഷ്മി പി എസ്, ഷീബാ ബീവി എ, ഷാമിൻ കെ ആന്റണി എന്നിവർ പ്രസംഗിച്ചു.