ച​വ​റ ബി​സി ലൈ​ബ്ര​റി ആൻഡ് ക്രീ​യേ​റ്റീ​വ് സെ​ന്‍റർ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ
Thursday, March 30, 2023 11:03 PM IST
ച​വ​റ: ബി​സി ലൈ​ബ്ര​റി ആൻഡ് ക്രി​യേ​റ്റീ​വ് സെ​ന്‍ററി​ന്‍റെ മൂ​ന്നാ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്ന് മു​ത​ൽ എ‌ട്ടുവ​രെ ന​ട​ക്കും.
ഇ​ന്ന് മു​ത​ൽ രണ്ടുവ​രെ ന​ട​ക്കു​ന്ന അ​ഖി​ല കേ​ര​ള ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
സം​സ്ഥാ​ന, ജി​ല്ല,പ്രാ​ദേ​ശി​ക, ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.
മൂന്നിനും നാലിനും ച​വ​റ​യു​ടെ സാം​സ്കാ​രി​ക,വ്യ​വ​സാ​യി​ക പൈ​തൃ​ക​ങ്ങ​ൾ കു​ട്ടി​ക​ളി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന ദ്വി ​ദി​ന ശി​ല്പ ശാ​ല​യും, പ​ഠ​ന യാ​ത്ര​യും ഉ​ണ്ടാ​യി​രി​ക്കും.
ഏഴിന് ​വൈ​കു​ന്നേ​രം ആ​റി​ന് യു​വ മെ​ന്‍റലി​സ്റ്റ് പ്ര​ണ​വ് ലി​ജു​വി​ന്‍റെ മെ​ന്‍റ​ലി​സം ഷോ​യും, ബി ​സി ക്രീ​യേ​റ്റീ​വ് സെ​ന്‍ററി​ലെ കു​ട്ടി​ക​ളു​ടെ​യും ലൈ​ബ്ര​റി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

എ​ട്ടി​നു വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ ഡോ . ​ദി​വ്യ. എ​സ് അ​യ്യ​ർ, ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി ​അ​ജോ​യ്, തി​ര​ക്ക​ഥ​കൃ​ത്ത് നി​ധി​ഷ്. ജി ​എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ച​ട​ങ്ങി​ൽ ച​വ​റ എ ​ബാ​ല​ച​ന്ദ്ര​ൻ സ്മൃ​തി ക​വി​താ അ​വാ​ർ​ഡ് വി​ത​ര​ണം ഉ​ണ്ടാ​കും. സ​മ്മേ​ള​ന​ത്തി​നുശേ​ഷം തി​ര​സ്കൃ​ത​ന്‍റെ സാ​ക്ഷ്യ​പ​ത്രം ' ഏ​ക പാ​ത്ര നാ​ട​കം അ​ര​ങ്ങേ​റും.