യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയിൽ
1396238
Thursday, February 29, 2024 2:26 AM IST
കൊല്ലം :യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരട്ടക്കുളങ്ങര വയലിറക്കത്ത് ദീപു ഭവനം വീട്ടിൽ കണ്ണൻ എന്ന ദിനു കണ്ണൻ(33) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.
ഭർത്താവുമായി പിണങ്ങി കഴിഞ്ഞുവന്ന യുവതിയുമായി പരിചയം സ്ഥാപിച്ച ശേഷം സാമൂഹ്യ മാധ്യമങ്ങൾ വഴി പിൻതുടർന്ന പ്രതി ജനുവരി മാസം വിവാഹവാദ്ദാനം നൽകി യുവതിയെ ലോഡ്ജിൽ എത്തിച്ച് നിർബന്ധിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് പല ദിവസങ്ങളിലും ഇയാൾ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു.
തുടർന്ന് യുവതി ഗർഭിണി ആണെന്ന വിവരം മനസിലാക്കിയ ഇയാൾ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. കിളികൊല്ലൂർ പോലീസ് ഇൻസ്പെക്ടർ തോമസിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ രാജേഷ്, സുധീഷ്, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.