കൊ​ല്ലം : ഇ​ൻ​കം ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ത​ട​സം സൃ​ഷ്‌ടി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു എ​ന്ന് ആ​രോ​പി​ച്ച് കൊ​ല്ലം മ​ർ​ച്ച​ൻ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യും കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ എ.കെ. ജോ​ഹ​റി​ന്‍റെ പേ​രി​ൽ ഈ​സ്റ്റ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് വെ​റു​തെവി​ട്ടു.

കൊ​ല്ലം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ട് ല​ക്ഷ്മി ​ശ്രീ​നി​വാ​സാന്‍റ് വി​ധി പ്ര​സ്താ​വിച്ചത്. 2011ന് ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

കൊ​ല്ലം ന​ഗ​ര​ത്തി​ലെ ഒ​രു പ്ര​മു​ഖ സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ വ​ന്ന ഇ​ങ്കം ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​വ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സം സൃ​ഷ്‌ടി ക്കു​ക​യും അ​വ​രെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു എ​ന്നാ​യി​രു​ന്നു കേ​സ്. പ്ര​തി​യ്ക്കു​വേ​ണ്ടി അ​ഡ്വ.​എം.എ.​സ​ലാം,അ​ഡ്വ. രാ​ജേ​ഷ് രാ​ജ​ൻ എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.