മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
1582085
Thursday, August 7, 2025 10:33 PM IST
ചാത്തന്നൂർ: മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മീനമ്പലം പാമ്പുറം പ്രീത മന്ദിരത്തിൽ പ്രീതയുടെയും പരേതനായ സജീവിന്റെയും മകൻ അനന്തു കൃഷ്ണൻ (19) ആണ് മരിച്ചത്.
പരവൂർ-പാരിപ്പള്ളി റോഡിൽ പ്ലാവിന്റെ മൂട് ക്ഷീരസംഘത്തിനു സമീപം ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. പെയിന്റിംഗ് തൊഴിലാളിയായ അനന്തു കൃഷ്ണൻ ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. സഹോദരി: ദേവിക.