ഹിരോഷിമ ദിനാചരണം
1582304
Friday, August 8, 2025 6:49 AM IST
കൊട്ടാരക്കര: കലയപുരം എംഎസ്സി എൽ പി സ്കൂളിൽ ദീപിക ബാലസഖ്യത്തിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു.
ദിനാചാരണത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക അസംബ്ലി യിൽ ഹെഡ് മാസ്റ്റർ മാത്യുക്കുട്ടി ഹിരോഷിമ ദിന പ്രാധാന്യത്തെ കുറിച്ചും യുദ്ധം ഉണ്ടാക്കുന്ന പ്രതിസന്ധികളെ കുറിച്ചും പ്രസംഗിച്ചു.
വിദ്യാർഥി പ്രതിനിധികളായ എം.എസ്.നിധി,റെൻസി, ദേവശ്രീ, ലക്ഷ്മികൃഷ്ണൻ, ഗൗരീഷ്, ആൻസൻ, ശ്രേയഅനു എന്നിവർ പ്രസംഗിച്ചു. പോസ്റ്റർ മത്സരം, ഡോക്യുമെന്ററി പ്രദർശനം, ക്വിസ് മത്സരം എന്നിവയും നടത്തി.