പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട എംഡിഎംഎ കേസിലെ പ്രതി പിടിയിൽ
1582302
Friday, August 8, 2025 6:49 AM IST
കൊല്ലം : എംഡിഎംഎ കേസിലെ പ്രതി അജു മൻസൂറിനെയും ഭാര്യ ബിൻഷിയെയും തമിഴ്നാട് തിരുപ്പൂരിൽ നിന്നും പോലീസ് പിടികൂടി.
കേസിലെ പ്രതിയായ അജുവിനെ കരുതൽ തടങ്കലിൽ ആക്കുന്നതിനായി പിറ്റ് എൻഡിപിഎസ് ഫോമുകൾ ഒപ്പിടുന്ന നേരം സ്റ്റേഷന് വെളിയിൽ ഉണ്ടായിരുന്ന ഭാര്യ സ്കൂട്ടറിൽ അജുവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
രക്ഷപെട്ട ഇവർ നടത്തിയ ഫോൺ ഇടപാടുകൾ നിരീക്ഷിച്ച സൈബർ സെൽ തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. നിരന്തരമുള്ള അന്വേഷണത്തിൽ തമിഴ്നാട് തോപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.