ഹിരോഷിമ ദിനം ആചരിച്ചു
1582312
Friday, August 8, 2025 6:57 AM IST
കുളത്തൂപ്പുഴ: സർക്കാർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ സമാധാനത്തിന്റെ പ്രതീകമായ സുഡോക്കോ കൊറ്റികൾ നിർമിക്കുകയും ലോക സമാധാനത്തിനായി പ്രഥമാധ്യാപിക സി. ഗിരിജയുടെ നേതൃത്വത്തിൽ ഭദ്രദീപം തെളിയിക്കുകയും ചെയ്തു.
‘ഇനിയൊരു യുദ്ധം വേണ്ട' എന്ന സന്ദേശം ഉണർത്തി വിദ്യാർഥികളും അധ്യാപകരും ചേർന്ന് മനുഷ്യ ചങ്ങല തീർത്തു. വിദ്യാർഥി വിജേഷ് യുദ്ധവിരുദ്ധ സന്ദേശം നൽകി. രാംരാജു ബാഗ്ദാദ് കവിത അവതരിപ്പിച്ചു.
അധ്യാപകരായ എഫ്.എൽ.ബിനിൽകുമാർ, സോഷ്യൽ സയൻസ് അധ്യാപകൻ എ.അനീസ്, സീനിയർ അസിസ്റ്റന്റ് എസ്.ബിനുകുമാർ, ആർ.ശിവപ്രസാദ് ,വിദ്യാർഥികളായ ഫ്രാൻസിസ് റോയ്, അഗ്നേഷ്എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.