പ്ലാന്റിനെതിരേ സമരം ചെയ്തവർക്കു മർദനം: റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
1582303
Friday, August 8, 2025 6:49 AM IST
കൊല്ലം: വെളിനല്ലൂർ പൂയപ്പിള്ളി മുളയറച്ചാലിൽ പ്രവർത്തിക്കുന്ന പ്ലാന്റിനെതിരേ പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് ലാത്തി ചാർജ് ചെയ്ത സംഭവത്തിൽ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത കൊട്ടാരക്കര ഡിവൈഎസ്പിക്കു നിർദേശം നൽകി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധിക്കാനെത്തിയവരെ തടഞ്ഞതെന്ന ഡിവൈഎസ്പിയുടെ റിപ്പോർട്ട് പരിഗണിച്ച കമ്മീഷൻ പ്രസ്തുത ഉത്തരവ് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. കാരക്കൽ സ്വദേശി കെ. ബെന്നിയാം സമർപ്പിച്ച പരാതിയിലാണ് നടപടി.