വയോജനങ്ങൾക്കായി ‘കൂട് ’ജെറിയാട്രിക് ക്ലബ് രൂപീകരിച്ചു
1582311
Friday, August 8, 2025 6:57 AM IST
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും നെടുവന്നൂർ കടവ് ജനകീയ ആരോഗ്യ കേന്ദ്രം ഹെൽത്ത് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് വേണ്ടി "കൂട്’എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. 70 വയസിന് മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കായി ജെറിയാട്രിക് ക്ലബ് രൂപീകരിച്ചു.
ഇവരെ പരിചരിക്കുന്നതിനും ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയും എല്ലാ വ്യാഴാഴ്ച കളിലും ഈ ക്ലബ് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കും. വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളുടെ ക്ഷേമത്തിന് ഊന്നൽ നൽകി കൊണ്ടാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റെജി ഉമ്മൻ ഉദ്ഘാടനം നിർവഹിച്ചു. റോയി ഉമ്മൻ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. നിസാ ബഷീർ,സി. ആർ. അരുൺകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്. ഷൈജു, എപ്പിടെമിയോളജിസ്റ് അശ്വതി, എന്നിവർ പ്രസംഗിച്ചു. നഴ്സുമാരായ സുജിത പ്രിയ രാജു, രാരി,വിനീത്, സൂര്യ, ആശാവർക്കർമാരായ സിന്ധു, ജനിക്കുട്ടി എന്നിവർ നേതൃത്വം നൽകി.