ഒ. മാധവൻ സ്മാരക അവാർഡ് സൂര്യ കൃഷ്ണമൂർത്തിക്കും കെപിഎസി ലീലയ്ക്കും
1582313
Friday, August 8, 2025 6:57 AM IST
കൊല്ലം: ഒ. മാധവന്റെ സ്മരണക്കായി ഒ. മാധവൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. നാടക രചനയ്ക്കും സംവിധാനത്തിനും സൂര്യ കൃഷ്ണമൂർത്തിക്കും മികച്ച നടിയായി കെപിഎ സി ലീലയും ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഓഗസ്റ്റ് 19നാണ് ഒ. മാധവൻ ദിനം.
അന്നേദിവസം വൈകുന്നേരം 5.30ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ചലച്ചിത്ര നടി ഉർവശി പുരസ്കാര സമർപ്പണം നടത്തുമെന്ന് ഒ. മാധവൻ ഫൗണ്ടേഷൻ ചെയർമാൻ കെ. വരദരാജൻ, ജനറൽ സെക്രട്ടറി എം. മുകേഷ് എംഎൽഎ, സന്ധ്യ രാജേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.