യുദ്ധവിരുദ്ധ സന്ദേശറാലി സംഘടിപ്പിച്ചു
1582314
Friday, August 8, 2025 6:57 AM IST
കുളത്തൂപ്പുഴ: ബിഎംജി ഹൈസ്കൂൾ സന്നദ്ധ സംഘടനകൾ ഹിരോഷിമ നാഗസാക്കി ദിനാചരണ ഭാഗമായി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഷാജുമോൻ ഉദ്ഘാടനം ചെയ്ത റാലിയിൽ പിടിഎ പ്രസിഡന്റ് പി.ആർ.സന്തോഷ്കുമാർ അധ്യക്ഷപ്രസംഗം നടത്തി. സ്കൂൾ ലോക്കൽ മാനേജർ ഫാ .മാത്യു ചരിവുകാലായിൽ മുഖ്യസന്ദേശം നൽകി.
സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ എസ് പി സി കേഡറ്റുകൾ, സ്കൗട്ട് ആന്റ് ഗൈഡ്സ് അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി വിദ്യാർഥികൾ അണിനിരന്നു. സമാധാന സന്ദേശമുദ്രാവാക്യം സ്കൂൾ അങ്കണത്തിൽ മുഴങ്ങിയപ്പോൾ വിദ്യാർഥി പ്രതിനിധികൾ എല്ലാ ക്ലാസുകളിലും അതേ സന്ദേശം പകർന്നു .
ഫാ വിൽസൻ ചരുവിള, സുനിൽ കെ തോമസ്, സജിനി , സി .ഐശ്വര്യ എസ് ഐ സി, സുനിത , സ്റ്റാഫ് സെക്രട്ടറി ജോസ്മോൻ എന്നിവർ പ്രസംഗിച്ചു. റോജി വർഗീസ്, അപർണ ,ലീനാമോൾ , റോസ് ജോർജ്, ജീന ജെയിംസ് എന്നിവർ നേതൃത്വം നൽകി.