സംസ്ഥാന സീനിയർ വടംവലി മത്സരം 10ന് യുകെഎഫിൽ
1582307
Friday, August 8, 2025 6:49 AM IST
കൊല്ലം: സംസ്ഥാന വടംവലി അസോസിയേഷന്റെ നേതൃത്വത്തിൽ 32-ാമത് സംസ്ഥാന പുരുഷ, വനിത വിഭാഗം സീനിയർ വടംവലി മത്സരം പാരിപ്പള്ളി യുകെ എഫ് എൻജിനിയറിംഗ് ഓട്ടോണമസ് കോളജിൽ നടക്കും.
രാവിലെ എട്ടുമുതൽ ആരംഭിക്കുന്ന വടംവലി മത്സരത്തിൽ 14 ജില്ലകളിൽ നിന്നായി 600 ലധികം മത്സരാർഥികളും രണ്ടായിരത്തിലധികം കാണികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിക്കും.
കല്ലുവാതുക്കൽ പഞ്ചായത്ത് പ്രതിനിധികൾ, പാരിപ്പള്ളി പ്രദേശത്തെ സാംസ്കാരിക പ്രവർത്തകർ, കോളജ് വിദ്യാർഥികൾ, അധ്യാപകർ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
സംസ്ഥാന വടം വലി അസോസിയേഷൻ സെക്രട്ടറി ഷാൻ മുഹമ്മദ്, സംഘാടകസമിതി ചെയർമാനും കോളജ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രഫ. ജിബി വർഗീസ്, വൈസ് ചെയർമാനും കോളജ് പ്രിൻസിപ്പാലുമായ ഡോ. ജയരാജു മാധവൻ, ഡോ. വി. എൻ. അനീഷ്, പ്രഫ. ഉണ്ണി .സി. നായർ, എ. സുന്ദരേശൻ, സിനോ.പി. ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.