വഴിയോര കച്ചവടക്കാരുടെ ഉപജീവനമാർഗം നശിപ്പിക്കുന്നുവെന്ന്
1582315
Friday, August 8, 2025 6:57 AM IST
കൊല്ലം: കേരള ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഉണ്ടായിട്ടും കോർപറേഷൻ, സിവിൽ സപ്ലൈസ്, റവന്യൂ, പോലീസ് ഉദ്യോഗസ്ഥർ വഴിയോരകച്ചവടക്കാരുടെ ഉപജീവന മാർഗങ്ങൾ നശിപ്പിക്കുകയാണെന്ന് ഭാരവാഹികൾ കൊല്ലത്ത് പത്രസമ്മേളനത്തിൽ ആരോപിച്ചു.
വഴിയോര കച്ചവടക്കാർ നിരന്തരമായി ഉദ്യോഗസ്ഥരുടെ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും വഴിയോര കച്ചവടക്കാരുടെ അസോസിയേഷൻ നേതാക്കളായ വി. സുരേഷ് കുമാർ, ബിന്ദു, മഹാദേവി എന്നിവർ ആവശ്യപ്പെട്ടു.
വഴിയോര കച്ചവടക്കാരുടെ അസോസിയേഷൻ നേതാക്കളായ വി. സുരേഷ് കുമാർ, ബിന്ദു, മഹാദേവി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.