ട്രെയിനിന്റെ ബാങ്കര്‍ എന്‍ജിനില്‍ തീപിടിത്തം
1582310
Friday, August 8, 2025 6:57 AM IST
പുനലൂർ : ഗുരുവായൂര്‍ മധുര ട്രെയിനിന്റെ ബാങ്കര്‍ എന്‍ജിനില്‍ തീപിടുത്തം. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.
കൊല്ലം ചെങ്കോട്ട റെയില്‍ പാതയില്‍ പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഗുരുവായൂര്‍ മധുര ട്രെയിന്റെ ബാങ്കര്‍ എന്‍ജിനില്‍ തീപിടിത്തം ഉണ്ടായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ട്രെയിനിന്റെ ബാങ്കര്‍ എന്‍ജിന്റെ മധ്യഭാഗത്തായാണ് പുക ഉയര്‍ന്നത്.