കൊല്ലത്ത് കിൻഡർ വുമൺസ് ഹോസ്പിറ്റൽ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും
1582308
Friday, August 8, 2025 6:49 AM IST
കൊല്ലം: സിംഗപ്പൂർ ആസ്ഥാനമായിട്ടുള്ള അന്താരാഷ്ട്ര കിൻഡർ മെഡിക്കൽ ഗ്രൂപ്പിന്റെ ആറാമത്തെ ഹോസ്പിറ്റലായ കിൻഡർ വുമൺസ് ഹോസ്പിറ്റൽ ആന്ഡ് ഫെർട്ടിലിറ്റി സെന്റർ കൊല്ലം രണ്ടാംകുറ്റിയിൽ മാർക്ക് ഗ്രൂപ്പിന്റെ കെട്ടിടത്തിൽ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ മേഖലയിൽ അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സ സംവിധാനങ്ങളും ചികിത്സാരിതികളും സമൂഹത്തിന്റെ എല്ലാ സാമ്പത്തിക മേഖലയിലുമുള്ള ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കിൻഡർ മെഡിക്കൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നതെന്നു കിൻഡർ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. വി.കെ. പ്രദീപ്കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിൽ 2011ൽ ചേർത്തലയിലാണ് ആശുപത്രി ആദ്യമായി ആരംഭിക്കുന്നത്. 2018ൽ കൊച്ചിയിലും 22ൽ ബംഗളൂരിലും 23ൽ ആലപ്പുഴയിലും പിന്നീട് ആറന്മുളയിലും ആരംഭിച്ചു. ആദ്യഘട്ടത്തിൽ അന്പതു കിടക്കകളുള്ള ആശുപത്രിയായി പ്രവർത്തനം തുടങ്ങുമെങ്കിലും 110ലേക്ക് എത്തിക്കും.
70 ജീവനക്കാരുമായി ആരംഭിക്കുന്ന ഹോസ്പിറ്റൽ 150 ജീവനക്കാരിലേക്ക് ഉയർത്തും. ഈ വർഷം തന്നെ മലപ്പുറത്തും കോഴിക്കോടും ആശുപത്രി ആരംഭിക്കും. നിർധനരായ സ്ത്രീകളുടെ പ്രസവശുശ്രൂഷകൾക്കുവേണ്ടി ഒരു കോടി രൂപയോളം ചെലവുചെയ്യുമെന്നും ചെയർമാൻ വ്യക്തമാക്കി.
ആന്റിനേറ്റൽ കൗൺസിലിംഗ്, ആന്റിനേറ്റൽ ക്ലാസ്, ഗർഭിണികൾക്കായുള്ള യോഗ ക്ലാസ്, 24 മണിക്കൂറും ഒരു ഗൈനെക്കോളജി ഡോക്ടറുടെ പിന്തുണയോടുകൂടിയുള്ള വാട്സ് അപ്പ് ഗ്രൂപ്പ്, മാനസിക സംഘർഷം അനുഭവിക്കുന്നവർക്കു വേണ്ടിയുള്ള ഇൻഹൗസ് സൈക്കോളജിക്കൽ കൗൺസിലിംഗ് ഇവയെല്ലാം പ്രത്യേകതയാണ്.
ഹോസ്പിറ്റൽ ടൂർ, പിറന്നാൾ, വിവാഹ വാർഷികം പോലെയുള്ള മനോഹര നിമിഷങ്ങളിൽ കിൻഡറും അവരോടൊപ്പം പങ്കുചേരും. കിൻഡർ ഹോസ്പിറ്റലിൽ ഗർ ഭിണികൾക്കായി വ്യത്യസ്തങ്ങളായ പല പ്രോഗ്രാമുകളും ഒരുക്കാറുണ്ട്. വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ ഗർഭിണികളുടെ ഫാഷൻ ഷോ, മ്യൂസിക് കോമ്പറ്റിഷൻനു പുറമെ കേക്ക് മിക്സിംഗ് സെറിമണി, ബേബി ഷവർ സെറിമണി എന്നിവയെലാം അതിനു ഉദാഹരണങ്ങളാണ്.
പത്രസമ്മേളനത്തിൽ മാനേജിംഗ് പാർട്ണർ മാർക്ക് ഗ്രൂപ്പ് ഓഫ് കന്പനിസ് ഡോ.നൂർദീൻ അബ്ദുൽ , കിൻഡർ ഹോസ്പിറ്റൽസ് സിഇഒ രഞ്ജിത് കൃഷ്ണൻ, കൊല്ലം ഹോസ്പിറ്റൽ സിഇഒ ആന്റോ ട്വിങ്കി ൾ, ഫോർഫ്രണ്ട് ടെക്നോളോജിസ് സിഇഒ ആൻഡ് ഫൗണ്ടർ പി.എം. റസൽ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.