കള്ളക്കേസുകള്‍ പിന്‍വലിക്കണം: കേരള കോണ്‍.
1580788
Sunday, August 3, 2025 3:48 AM IST
പത്തനംതിട്ട: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാര്ക്കെതിരേ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നു കേരള കോണ്‍ഗ്രസ് സംസ്ഥാന അഡൈ്വസര്‍ ജോര്‍ജ് കുന്നപ്പുഴ. കേരള കോണ്‍ഗ്രസ് ആറന്മുള നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് ദീപു ഉമ്മന്‍ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന ഉന്നതധികാരസമിതി അംഗം അഎന്. ബാബു വര്‍ഗീസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സാം മാത്യു, വിജയ് വറുഗീസ്, കെഎസ് സി ജില്ലാ പ്രസിഡന്റ് ജോര്‍ജി മാത്യൂസ്, മോനായി കച്ചറ, ജോബോയ് വരുഗീസ്, റിജു കവുമ്പാട്ടു, റോബിന് ഫിലിപ്പ്, വി.സി സക്കറിയ, ജോജി കാവുംപടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.