വോട്ടര്‍ പട്ടിക: പുതുതായി പേര് ചേർക്കാൻ 15,429 അപേക്ഷകള്‍
1580654
Saturday, August 2, 2025 3:52 AM IST
പത്തനംതിട്ട: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 15,429 പേര് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 236 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 1290 അപേക്ഷകളുമാണ് ഇന്നലെ വൈകുന്നേരം വരെ ലഭിച്ചത്.
തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിനുശേഷം തയാറാക്കിയ വോട്ടർപട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും പരിശോധനയ്ക്കു ലഭിക്കും.
കരട് വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അപേക്ഷകളും ഏഴുവരെ അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാർ മുഖേന സ്വീകരിക്കും. തിരുത്തലുകൾ വരുത്തിയ അന്തിമ പട്ടിക 30നു പ്രസിദ്ധീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.