പഠനമുറി ഉദ്ഘാടനം
1580056
Thursday, July 31, 2025 4:28 AM IST
ഇലന്തൂർ: ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു. പ്രക്കാനം ആത്രപ്പാട്ടെ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം സജി അലക്സ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സാം പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്കിലെ 17 വിദ്യാര്‍ഥികള്‍ക്കാണ് പഠനമുറി നല്‍കിയത്.
വൈസ് പ്രസിഡന്റ് കെ. ആര്. അനീഷ, അംഗങ്ങളായ കലാ അജിത്ത്, അഭിലാഷ് വിശ്വനാഥ്, ജിജി ചെറിയാന് മാത്യു, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് അംഗം കെ. കെ. ശശി, പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ്. വിജയ് എന്നിവര്‍ പ്രസംഗിച്ചു.