കോഴഞ്ചേരിയിൽ സംയുക്ത ക്രൈസ്തവ പ്രതിഷേധം
1580393
Friday, August 1, 2025 3:35 AM IST
കോഴഞ്ചേരി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാർക്കെതിരേയുള്ള കള്ളക്കേസില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇടപെടണമെന്ന് സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. വര്‍ഗീസ് ജോര്‍ജ്.
കോഴഞ്ചേരിയിലെ വിവിധ ക്രൈസ്തവ സഭകള്‍ സംയുക്തമായി നടത്തിയ അവകാശ സംരക്ഷണ പ്രതിഷേധ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആയിരത്തില്‍പരം ആളുകള്‍ പങ്കെടുത്തു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
മാരാമൺ സെന്റ് ജോസഫ്സ് പള്ളിയിൽനിന്നാരംഭിച്ച റാലി കോഴഞ്ചേരി ടൗണിൽ സമാപിച്ചു. ഫാ. ജോണ്സണ് ചിറയിൽ, ഫാ. ബിജു മാത്യു, റവ. രാജു പി. ജോർജ്, ഫാ. സ്റ്റീഫൻ പുത്തൻപറന്പിൽ, ഫാ. ജോണ്സണ് ചിറയിൽ, മാത്യു നരിപ്പാറ,
റവ. ജിജി തോമസ്, റവ. റോഷന് വി. മാത്യൂസ്, റവ. ഡാനിയല്‍ വര്‍ഗീസ്, റവ. ഐപ്പ് ജോസഫ്, സാവിയോ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റര്‍ റോസിലി സിറിയക്, സിസ്റ്റര്‍ മേരി ഏബ്രഹാം , സിസ്റ്റര്‍ ജെസി പോള്‍ തുടങ്ങിയവർ പ്രസംഗിച്ചു.