ബൈക്ക് മോഷണക്കേസിൽ അറസ്റ്റ് ചെയ്തു
1580042
Thursday, July 31, 2025 4:10 AM IST
തിരുവല്ല: നിരവധി മോഷണക്കേസുകളില്‍ പ്രതിയെ ബൈക്ക് മോഷണത്തിനു തിരുവല്ല പോലീസ് പിടികൂടി. തൊടുപുഴ തൃക്കൊടിത്താനം കാരിക്കോട് താഴെതോട്ടില്‍ ടി. ടി. ബിജുവാണ് (50) തൊടുപുഴ ടൗണിലുള്ള ബിവറേജസിന് മുമ്പില്‍ നിന്നും അറസ്റ്റിലായത്.
തിരുവല്ല വൈഎംസിഎ ജംഗ്ഷന് സമീപമുള്ള ഫ്ലാറ്റിനു മുന്നില്‍ നിന്നും കറുത്ത യുണികോണ്‍ മോട്ടോര്‍ സൈക്കിളാണ് മോഷ്ടിക്കപ്പെട്ടത്. കോട്ടയം പായിപ്പാട് നാലുകോടി കല്ലുപറമ്പില്‍ വീട്ടില്‍ സുധീഷിന്റേതാണ് ബൈക്ക്. സുധീഷ് ഈ കെട്ടിടത്തില്‍ മേസ്തിരിപ്പണി ചെയ്യുകയാണ്. 22 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബിജുവെന്ന് പോലീസ് പറഞ്ഞു.
തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക പോലീസ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എസ്. സന്തോഷ്, എസ്ഐ ഡൊമിനിക് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.