പന്തളത്ത് ഇതരസംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു
1579714
Tuesday, July 29, 2025 7:26 AM IST
പന്തളം: പുഞ്ചയിൽ കുളിക്കുന്നതിനിടയിൽ ഇതരസംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശി റാത്തിമാൻ തിരുവായാണ് (29) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ തുമ്പമൺ കട്ടകുള പുഞ്ചയിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.
തുമ്പമൺ മുട്ടം സ്വദേശി ബിജു ശാമുവലിന്റെ ഉടമസ്ഥതയിലുള്ള പശുഫാമിലെ ജീവനക്കാരനായിരുന്നു റാത്തിമാൻ. പന്തളം പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.