റാന്നിയിൽ കേരള കോൺ.- എം പ്രതിഷേധം
1580394
Friday, August 1, 2025 3:35 AM IST
റാന്നി: ചത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീമാരെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടിക്കെതിരേ കേരള കോൺഗ്രസ് - എം റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.
റാന്നി എംഎസ് സ്കൂൾ മൈതാനിയിൽനിന്ന് ആരംഭിച്ച് പെരുമ്പുഴ സ്റ്റാൻഡിൽ ധർണയോടുകൂടി സമാപിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രാജു ഇടയാടിയിൽ അധ്യക്ഷത വഹിച്ചു യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
സാബു കുറ്റിയിൽ, ബോബി കാക്കനാപ്പള്ളിയിൽ, എം. സി ജയകുമാർ, ലിജോ വാളനാംകുഴി, ബിബിൻ കല്ലംപറമ്പിൽ, ടോമി വടക്കേമുറി, ടോം ആയല്ലൂർ, സിബി ജെയിംസ് മൈലേട്ട്, വി.ജി. റജി എന്നിവർ പ്രസംഗിച്ചു.