ജില്ലാ ആശുപത്രി ടിബി സെന്റർ കെട്ടിടം ശോച്യാവസ്ഥയിൽ
1580404
Friday, August 1, 2025 4:02 AM IST
കോഴഞ്ചേരി: ജില്ലാ ആശുപത്രി വളപ്പിലെ ടിബി സെന്റർ കെട്ടിടത്തിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം തേടി മുഖ്യമന്ത്രിക്കു പരാതി. ജില്ലാ ആശുപത്രിയിലെ ടിബി സെന്റർ പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിലായതിനാൽ ഉടൻ പൊളിച്ചുനീക്കുന്നതിനും നിലവിൽ പേ വാർഡ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നതടക്കമുള്ള വിഷയങ്ങളിൽ ഉചിത നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ ഡയറക്ടർക്ക് നിർദേശം നൽകി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗ് നൽകിയ പരാതിയിലാണ് ഇതു സംബന്ധിച്ച് ഇടപെടലുണ്ടായത്. ടിബി സെന്റർ പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ ഇതിനോടു ചേർന്ന പേ വാർഡിലാണ് ഇപ്പോൾ ടിബി സെന്റർ. ഇരു കെട്ടിടങ്ങളും ഒരേപോലെ സുരക്ഷാ ഭീഷണിയുള്ളതാണെന്നാണ് പരാതി.
രാവിലെ പത്തു മുതൽ രണ്ടുവരെയാണ് നിലവിൽ ടി ബി സെന്റർ പ്രവർത്തിക്കുന്നത്. ഇത് ഒന്പതു മുതലാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.