കെഎസ്എസ്ഐഎ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി
1580646
Saturday, August 2, 2025 3:52 AM IST
അടൂർ: ചെറുകിട വ്യവസായ അസോസിയേഷൻ പത്തനംതിട്ട ജില്ല പൊതുയോഗവും കുടുംബ സംഗമവും അടൂരിൽ നഗരസഭ, ചെയർപേഴ്സൺ കെ. മഹേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് റെജി വി. ശാമുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ. നിസാറുദീൻ മുഖ്യപ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പൈകട ആമുഖ പ്രഭാഷണവും നടത്തി.
പത്തനംതിട്ട ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ. അനിൽ കുമാർ കേരള സർക്കാരിന്റെ മിഷൻ 1000 പ്രോഗ്രാമിന്റെ വിശദീകരണം നടത്തി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് (സൗത്ത് സോൺ) എ. ഫസലുദ്ദീൻ, സംസ്ഥാന ട്രഷറർ മോർലി ജോസഫ്, കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെ. സുനിൽ, സംസ്ഥാന കമ്മിറ്റി അംഗം ഷാജി മാത്യു,
ജില്ലാ വൈസ് പ്രസിഡന്റ് സി.ജി. ആന്റണി, ട്രഷറാർ എസ്. വസന്ത്, ജോയിന്റ് സെക്രട്ടറി എച്ച്. പ്രകാശ് ശർമ, പ്രോഗ്രാം കൺവീനർ ഷാജി തുരുത്തിയൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ. ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. വ്യവസായ വകുപ്പിന്റെ അവാർഡ് ലഭിച്ച ജില്ലയിലെ മുതിർന്ന വ്യവസായികളായ കെ.എ. ഏബ്രഹാം, കെ. ഫിലിപ്പോസ്, സണ്ണി ചാക്കോ എന്നിവരെ ആദരിച്ചു.