കല്ലൂപ്പാറ പള്ളിയിൽ പതിനഞ്ചു നോന്പാചരണത്തിനു തുടക്കമായി
1580658
Saturday, August 2, 2025 3:59 AM IST
തിരുവല്ല: സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ പതിനഞ്ച് നോമ്പാചരണത്തിനും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളിനും കൊടിയേറി. ഇന്നലെ രാവിലെ ചെന്നൈ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധകുർബാനയേ തുടർന്ന് കൊടിയേറ്റുകർമം നിർവഹിച്ചു. ഫാ.ബിനോ ജോൺ, ഫാ. ദിബു വി. ജേക്കബ്, ഫാ.കെ.വൈ. വിൽസൺ, ഫാ. അനൂപ് വർഗീസ് എന്നിവർ സഹകാർമികരായിരുന്നു.
15 വരെ എല്ലാദിവസവും രാവിലെ കുർബാന ഉണ്ടാകും. ആറിനു രാവിലെ കുർബാനയെ തുടർന്ന് അഭയ പ്രാർഥനാ സംഗമത്തിൽ ഫാ. ഡോ. റിഞ്ചു പി. കോശി ധ്യാനം നയിക്കും. എട്ടിനു 10ന് നടക്കുന്ന നിരണം ഭദ്രാസന മർത്തമറിയം വനിതാ സമാജം സമ്മേളനത്തിൽ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും.ഡോ.ഏലിസബേത്ത് മാത്യു ഐപ്പ് ക്ലാസ് എടുക്കും. ഒന്പതിനു രാവിലെ ബാലസമാജം സോൺ സമ്മേളനം.
പത്തിനു രാവിലെ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. തുടർന്ന് മെറിറ്റ് അവാർഡ് വിതരണവും ഉച്ചകഴിഞ്ഞ് 2.30ന് മരിയൻ പുരസ്കാര സമർപ്പണ സമ്മേളനവും നടക്കും.
14ന് വൈകുന്നേരം കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സന്ധ്യനമസ്കാരത്തേ തുടർന്ന് പ്രദക്ഷിണം ആരംഭിക്കും. തുടർന്ന് ശ്ലൈഹിക വാഴ്വ്.15നു രാവിലെ ഏഴിന് ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന.
തുടർന്ന് പുഴുക്കുനേർച്ച.എല്ലാ ദിവസവും വൈകിട്ട് 5:30ന് സന്ധ്യാനമസ്കാരം,ഗാനശുശ്രൂഷ,വചനശുശ്രൂഷ വിവിധ ദിവസങ്ങളിലെ സമ്മേളനങ്ങൾക്കും ശുശ്രൂഷകൾക്കും ഫാ.ഷിനു തോമസ്,ഫാ.ജോബ് സാം മാത്യു,ഫാ. ജെറിൻ ജോർജ്,ഫാ. മർക്കോസ് ജോൺ,ഫാ. എബി റ്റി.സാമുവേൽ,ഫാ.ബ്രിൻസ് അലക്സ് മാത്യു,ഫാ. സോണി വി. മാണി,ഫാ.കെ.വി.തോമസ്,ജോസഫ് എം.പുതുശ്ശേരി എന്നിവർ നേതൃത്വം നൽകും.