മാർത്തോമ്മ യുവജനസഖ്യം പ്രവർത്തനോദ്ഘാടനം
1580648
Saturday, August 2, 2025 3:52 AM IST
കോഴഞ്ചേരി: മാർത്തോമ്മ യുവജനസഖ്യം കോഴഞ്ചേരി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി സജി ചെറിയൻ നിർവഹിച്ചു. യുവജനസഖ്യം സെന്റർ പ്രസിഡന്റ് റവ. പി.ജെ. വർഗീസ് അധ്യക്ഷത വഹിച്ചു. 10, 12 ക്ലാസുകളിൽ ഉയർന്ന മാർക്കു നേടിയ വിദ്യാർഥികൾക്ക് മെമന്റോകൾ നൽകി ആദരിച്ചു.
മാർത്തോമ്മ സഭയുടെ നവാഭിഷിക്ത വൈദികരായ കോഴഞ്ചേരി സെന്റർ യുവജനസഖ്യ അംഗങ്ങളായ റവ. ഡോണി മാത്യു തോമസിനെയും റവ. ജോബിൻ റ്റി. ഏബ്രാമിനെയും അനുമോദിച്ചു.
മാർത്തോമ്മ യുവജനസഖ്യം ജനറൽ സെക്രട്ടറി റവ. ബിനോയ് ഡാനിയേൽ, കോഴഞ്ചേരി മാർത്തോമ്മ ഇടവക വികാരി റവ. ഏബ്രഹാം തോമസ്, സെന്റർ വൈസ് പ്രസിഡന്റ് എബി മാത്യു രാജൻ, സെക്രട്ടറി റിനു കെ. റെജി, ട്രഷറർ അൽവിൻ ടോം,
ജോയിന്റ് സെക്രട്ടറി എവിലിയ റോസ് ജോജി, ലൈബ്രേറിയൻ ജോയൽ കെ. ജോസ്, ബിജിലി പി. ഈശോ, ഷിബു കെ. ജോൺ, ചെറിയാൻ തോമസ്, ഉമ്മൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.