കെഎസ്ടിഎ ജില്ലാ മാർച്ചും ധർണയും നാളെ
1580403
Friday, August 1, 2025 4:02 AM IST
പത്തനംതിട്ട : വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നാളെ പത്തനംതിട്ടയിൽ ജില്ലാ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 10ന് കളക്ടറേറ്റ് പരിസരത്തു നിന്നും മാർച്ച് ആരംഭിക്കും. തുടർന്ന് പത്തനംതിട്ട ടൗൺ സ്ക്വയറിൽ ചേരുന്ന സമ്മേളനം കെ. യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.കെ. പ്രകാശ് അധ്യക്ഷത വഹിക്കും.
സംസ്ഥാന സെക്രട്ടറി എസ്. സബിത, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സി. ബിന്ദു, സംസ്ഥാന കമ്മിറ്റിയംഗം രാജേഷ് എസ്. വള്ളിക്കോട്, ജില്ലാ സെക്രട്ടറി ദീപാ വിശ്വനാഥ്, ട്രഷറർ എം. കെ. ഷീജ എന്നിവർ പ്രസംഗിക്കും.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ഡിഎ കുടിശിക അനുവദിക്കുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
ജില്ലാ സെക്രട്ടറി ദീപാ വിശ്വനാഥ്, ജില്ലാ പ്രസിഡന്റ് എ.കെ. പ്രകാശ് , സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് എസ്. വള്ളിക്കോട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.