പത്തനംതിട്ടയിൽ കോൺഗ്രസ് പ്രതിഷേധം
1580389
Friday, August 1, 2025 3:35 AM IST
പത്തനംതിട്ട: ചത്തീസ്ഗഡിൽ മനുഷ്യക്കടത്ത്, മത പരിവർത്തന കുറ്റങ്ങൾ ചുമത്തി മലയാളികളായ രണ്ട് കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തതു ഭരണകൂട ഭീകരതയാണെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച പ്രകടനവും പ്രതിഷേധ കൂട്ടായ്മയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തൊട്ടാകെ ന്യൂനപക്ഷ വേട്ടയും ആൾക്കൂട്ട വിചാരണയും നടത്തുന്നതിനെതിരേ മതേതര സമൂഹം സ്വരം ഉയർത്തണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി.
മുൻ എംഎൽഎ മാലേത്ത് സരളാദേവി, കെപിസിസി നിർവാഹകസമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, യുഡിഎഫ് ജില്ലാ കൺവീനർ എ. ഷംസുദീൻ, ഫാ. ഡാനിയേൽ പുല്ലേലിൽ, നേതാക്കളായ സാമുവൽ കിഴക്കുപുറം, റോജി പോൾ, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, കെ. ജാസിം കുട്ടി, സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, കാട്ടൂർ അബ്ദുൾ സലാം, സിന്ധു അനിൽ, എസ്.വി. പ്രസന്നകുമാർ, ബിജിലി ജോസഫ്, രജനി പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.