ജില്ലാതല പ്രേരണാ ഉത്സവ് 2025 സമാപിച്ചു
1580395
Friday, August 1, 2025 3:35 AM IST
റാന്നി: വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ നടന്ന ജില്ലാതല പ്രേരണ ഉത്സവ് സമാപിച്ചു. ജില്ലയിലെ അന്പതോളം സ്കൂളുകളിൽ നിന്നും നൂറോളം വിദ്യാർഥികൾ പ്രേരണ ഉത്സവിൽ പങ്കെടുത്തു.
വിദ്യാർഥികളുടെ സൃഷ്ടിപരവും സർഗാത്മകവുമായ കഴിവുകളുടെ മാറ്റുരയ്ക്കൽ, വിധികർത്താക്കളുമായുള്ള അഭിമുഖം എന്നിവയ്ക്ക് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ ചുരുക്കപ്പട്ടിക, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രേരണ പോർട്ടലിൽ സമർപ്പിച്ചു.
പരിപാടിയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് വേണ്ടി എഇഒ കെ.എസ്. ജയന്തി, വിധികർത്താക്കൾ, നവോദയ പ്രിൻസിപ്പൽ, ജീവനക്കാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു..
കുട്ടികളുടെ ബഹുമുഖമായ നൈപുണ്യ വികസനത്തിനുള്ള സാഹചര്യം ഒരുക്കുന്നതിനായി വിഭാവനം ചെയ്യപ്പെട്ട മിഷൻ പ്രേരണയുടെ ഭാഗമാണ് പ്രേരണ പോർട്ടൽ തയാറാക്കിയത്.