ഫാ. ഗബ്രിയേൽ ജോസഫിന് തേവോദോസിയോസ് അവാർഡ്
1579887
Wednesday, July 30, 2025 4:11 AM IST
പത്തനംതിട്ട: അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള എക്സലൻസി അവാർഡ് ഫാ. ഗബ്രിയേൽ ജോസഫിന്. പത്തനംതിട്ട ഫിലിപ്പോസ് മാർ യൗസേബിയോസ് പാലിയേറ്റീവ് കെയർ ഡയറക്ടർ കൂടിയാണ് ഫാ. ഗബ്രിയേൽ ജോസഫ്.
പാലിയേറ്റീവ് കെയർ രംഗത്തു നൽകുന്ന സേവനങ്ങൾ മാനിച്ചാണ് അദ്ദേഹത്തിനു പുരസ്കാരം സമ്മാനിക്കുന്നതെന്ന് ബഥനി ആശ്രമം സുപ്പീരിയർ തോമസ് റന്പാൻ ഒഐസി പറഞ്ഞു. 50,000 രൂപയും പ്രശംസാ പത്രവും അടങ്ങുന്ന അവാർഡ് ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം പെരുനാട് ബഥനി ആശ്രമത്തിൽ നടക്കുന്ന സമ്മേളനത്തിൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സമ്മാനിക്കും.