ധർണ നടത്തി
1580054
Thursday, July 31, 2025 4:27 AM IST
പ്രമാടം: ഗ്രാമപഞ്ചായത്തിലെ വോട്ടർപട്ടികയിലെ വ്യാപക ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസ് പ്രമാടം, വി. കോട്ടയം മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസിന് നടത്തിയ ധർണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. വി -കോട്ടയം മണ്ഡലം പ്രസിഡന്റ് നിഖിൽ ചെറിയൻ അധ്യക്ഷത വഹിച്ചു.
പ്രമാടം മണ്ഡലംപ്രസിഡന്റ് റോബിൻ മോൻസി, ഡിസിസി ജനറൽ സെക്രട്ടറി എം.വി. ഫിലിപ്പ്. യുഡിഎഫ് പഞ്ചായത്ത് കൺവീനർ ജോസ് പനച്ചിക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീകലാ നായർ,
ജി .പ്രമോദ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസീത രഘു , എം.കെ. മനോജ്, രാഗിസനൂപ് , കുഞ്ഞന്നാമ്മ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ. ആർ. മനോഹരൻ ,ബിജു വട്ടക്കുളഞ്ഞി ,രാജു കണ്ണങ്കര തുടങ്ങിയവർ പ്രസംഗിച്ചു.