കോഴിഫാമിനെതിരേ പ്രതിഷേധം ശക്തം
1580050
Thursday, July 31, 2025 4:27 AM IST
വായ്പൂര് : കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിന്റ നിയമാനുസരണ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വായ്പൂരിലെ കോഴി ഫാമിനെതിരേ ജനരോഷം ശക്തമാകുന്നു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തെ കോഴിഫാമിന്റെ പ്രവർത്തനം മൂലം പ്രദേശവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനേത്തുടർന്ന് നാട്ടുകാർ കോട്ടാങ്ങൽ പഞ്ചായത്തിന് മുമ്പിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് ഫാം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉടമയ്ക്ക്സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഉത്തരവ് ലംഘിച്ച് ഇന്നലെ രാവിലെ കോഴിയുമായി വന്ന വാഹനം ഫാമിന് സമീപം ഗ്രാമപഞ്ചായത്തംഗം ദീപ്തി ദാമോദരന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ തടഞ്ഞു. സ്ഥലത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് വാഹനം തിരികെ വിട്ടു.