മങ്ങാരം യുപി സ്കൂളിൽ ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാമിനു തുടക്കമായി
1579889
Wednesday, July 30, 2025 4:11 AM IST
പന്തളം: വിദ്യാർഥികളിൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാമിന് മങ്ങാരം ഗവ. യുപി സ്കൂളിൽ തുടക്കമായി.
ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സൗമ്യ സന്തോഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്എംസി ചെയർമാൻ കെ.എച്ച്. ഷിജു അധ്യക്ഷത വഹിച്ചു.പന്തളം നഗരസഭ കൗൺസിലർ സുനിത വേണു മുഖ്യപ്രഭാഷണം നടത്തി. റിസോഴ്സ് അധ്യാപിക ആതിര രവീന്ദ്രൻ പദ്ധതി വിശദീകരിച്ചു.
സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി, പിടിഎ വൈസ് പ്രസിഡന്റ് സംജാ സുധീർ, എസ്എംസി വൈസ് ചെയർമാൻ കെ.ജി. ശശിധരൻ, സ്കൂൾ ഇംഗ്ലീഷ് ക്ലബ് കോഓർഡിനേറ്റർ ലക്ഷമി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാമിലൂടെ ഇംഗ്ലീഷ് ഭാഷയെ അടുത്തറിയാനും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ മികവ് പുലർത്താനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർഥികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. നടത്തിപ്പിനായി ഓരോ സ്കൂളിലേക്കും ഒരു റിസോഴ്സ് അധ്യാപകനെ നിയമിച്ചിട്ടുണ്ട്.