ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു
1579883
Wednesday, July 30, 2025 3:59 AM IST
പത്തനംതിട്ട: പത്തനംതിട്ട ഹോക്കി സംഘടിപ്പിക്കുന്ന നമുക്ക് വേണ്ട ലഹരി നമുക്ക് വേണം ഹോക്കി എന്ന ആശയം മുൻനിർത്തി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സൗജന്യ ഹോക്കി സ്റ്റിക് വിതരണം നടന്നു. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട ഹോക്കി പ്രസിഡന്റ് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഹോക്കി സെക്രട്ടറി അമൃത് സോമരാജൻ, പ്രമോദ് താന്നിമൂട്ടിൽ, കെ.എ. രഞ്ജു, ആർ. പ്രസന്നകുമാർ, മഞ്ചേഷ് വടക്കിനേത്ത് എന്നിവർ പ്രസംഗിച്ചു.